representational image

സ്വൈൻ ഫീവർ; ജാഗ്രത നിർദേശം നൽകി

കോട്ടയം: പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ സ്വൈൻ ഫീവർ ബിഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത നിർദേശം നൽകി.സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികൾ, പന്നിമാംസം-മാംസ ഉൽപന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/റെയിൽ/വ്യോമ/കടൽമാർഗം കൊണ്ടുപോകുന്നതിനും വരുന്നതിനും ഒരുമാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ദ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ഇൻഫെക്ഷ്യസ് ആൻഡ് കണ്ടേജിയസ് ഡിസീസസ് ഇൻ അനിമൽസ് ആക്ട് സെക്ഷൻ 6(1), 10 (1) എന്നിവപ്രകാരമാണ് നടപടി. ചെക്‌പോസ്റ്റുകളിൽ ഇതുസംബന്ധിച്ച് നിർദേശംനൽകി. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ജില്ലയായതിനാൽ അതീവ ആശങ്കക്ക് സാഹചര്യമില്ലെങ്കിലും ജില്ലയിലെ മുഴുവൻ പന്നിഫാമുകളിലും ജാഗ്രത നിർദേശം നൽകിയതായും ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു.കേരളത്തിനകത്ത് ജില്ലയിൽനിന്ന് മറ്റ് ജില്ലകളിലേക്ക് പന്നി, പന്നി മാംസോൽപന്നങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - swine fever; given warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.