ചാമംപതാൽ: ആളില്ലാത്ത സമയത്ത് വീടിന്റെ വാതിൽ കുത്തിത്തുറന്ന് 13 പവൻ സ്വർണവും 60,000 രൂപയും മോഷ്ടിച്ചു. ചാമംപതാൽ എസ്.ബി.ടി ജങ്ഷനിൽ വലിയപറമ്പിൽ പരേതനായ ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇസ്മായിലിന്റെ ഭാര്യ ബിയമ്മ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന മരുമകളും കുട്ടികളും രണ്ടാഴ്ച മുമ്പാണ് വിദേശത്തുള്ള മകന്റെ അടുക്കലേക്ക് പോയത്.
സമീപത്തുള്ള മകൻ സലീമിന്റെ വീട്ടിലാണ് ബിയമ്മ കിടന്നിരുന്ന്. ശനിയാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ കുത്തിപൊളിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച 13 പവൻ സ്വർണവും 60,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ മൂന്നു മുറികളിലായുള്ള ആറ് അലമാരകളും തുറന്ന നിലയിലായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനടുത്തുള്ള തോട്ടിലൂടെ ഓടിയ പൊലീസ് നായ് ചേതക്ക് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്ത് വരെ ചെന്നു നിന്നു. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സൂചനകൾ ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.