തൊടുപുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി തൊടുപുഴ ഡിപ്പോയിൽനിന്ന് ആദ്യ ഉല്ലാസയാത്ര ഞായറാഴ്ച പുറപ്പെടും. നാടുകാണി പവിലിയൻ, ഇടുക്കി ഡാം, കാൽവരി മൗണ്ട്, അഞ്ചുരുളി, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യ യാത്രയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇതിനകം 39 പേർ ബുക്ക് ചെയ്തിട്ടുണ്ട്. ഒറ്റക്കും കൂട്ടായും കുടുംബമായുമൊക്കെ ബുക്ക് ചെയ്തിട്ടുണ്ട്. തൊടുപുഴ ഡിപ്പോയിൽനിന്ന് പരീക്ഷണാർഥം നടത്തുന്ന ആദ്യ സർവിസാണിത്.
450 രൂപയാണ് ടിക്കറ്റ് ചാർജ്. യാത്രക്കാരുടെയും ബസ് പ്രേമികളുടെയും നിരന്തര അഭ്യർഥന മാനിച്ചാണ് തൊടുപുഴയിൽനിന്ന് ഉല്ലാസയാത്ര ആരംഭിക്കുന്നത്. സമീപ ഡിപ്പോകളായ പാല, കൂത്താട്ടുകുളം എന്നിവിടങ്ങളിൽനിന്ന് ഉല്ലാസയാത്ര ആരംഭിച്ചിരുന്നെങ്കിലും തൊടുപുഴയിൽനിന്ന് തുടങ്ങിയിരുന്നില്ല.
ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.