കോട്ടയം: പലചരക്കുസാധനങ്ങളുടെ മൊത്തവ്യാപാര കേന്ദ്രത്തിന് തീപിടിച്ച് വൻനഷ്ടം. എം.എൽ റോഡിൽ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റിന് എതിർവശത്ത ഗോഡൗണിനാണ് ബുധനാഴ്ച പുലർച്ച 1.15ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തിനശിച്ചു.
കോട്ടയം, ചങ്ങനാശ്ശേരി, പാമ്പാടി, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി പുലർച്ച അഞ്ചോടെയാണ് തീപൂർണമായി അണച്ചത്. തീ ആളിപ്പടർന്നതിനാൽ അകത്തുകയറാൻ സാധിച്ചില്ല. തുടർന്നു പുറത്തുനിന്ന് വെള്ളം അകത്തേക്ക് ഒഴിച്ച് തീയണക്കുകയായിരുന്നു.
പലചരക്കുസാധനങ്ങളുടെ മൊത്തവ്യാപാരത്തിനായി മാങ്ങാനം സ്വദേശി സുനിൽ വാടകക്കെടുത്ത കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം നശിച്ചു. നഷ്ടം കണക്കാക്കി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.