Temporary check post

ട്രാൻസ്​പോർട്ട്​ കമീഷണർ ഉത്തരവിറക്കി; അഴിമതിക്ക്​ വഴിയാക്കി ഉദ്യോഗസ്ഥർ

കോ​ട്ട​യം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ചെ​ക്ക്​​പോ​സ്റ്റു​ക​ളി​ലെ അ​ഴി​മ​തി​ക്ക്​ വ​ഴി​വെ​ക്കു​ന്ന​ത്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ വി​ചി​​ത്ര ഉ​ത്ത​ര​വ്!.

ചെ​ക്ക്​​പോ​സ്റ്റു​ക​ളി​ലെ അ​ഴി​മ​തി ഒ​ഴി​വാ​ക്കാ​നും സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ന​ട​പ്പാ​ക്കി​യ ഓ​ൺ​ലൈ​ൻ വാ​ഹ​ന ചെ​ക്ക്​ പോ​സ്റ്റ്​ മൊ​ഡ്യൂ​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വാ​ണ്​ കൈ​ക്കൂ​ലി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ തു​ണ​യാ​യ​ത്. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മാ​യ വാ​ഹ​ൻ ചെ​ക്ക്​ പോ​സ്റ്റി​ലൂ​ടെ സ്​​പെ​ഷ​ൽ, താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റു​ക​ൾ, നി​കു​തി എ​ന്നി​വ ഒ​ടു​ക്കി​യാ​ലും പ്രി​ന്‍റെ​ടു​ത്ത്​ ചെ​ക്ക്​ പോ​സ്റ്റു​ക​ളി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന്​ സീ​ൽ ​വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ അ​ഴി​മ​തി​ക്ക്​ കാ​ര​ണ​മാ​യ​ത്. ചെ​ക്ക്​ പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഇ​പ്പോ​ഴും അ​ഴി​മ​തി ന​ട​ക്കു​​ന്നെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്​ പാ​ല​ക്കാ​ട്​ ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളി​ൽ പ​ണം പി​ടി​കൂ​ടി​യ​ത്. ഉ​ത്ത​ര​വ്​ മ​റ​യാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത്​ ശീ​ല​മാ​ക്കി​യെ​ന്ന്​ വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ൾ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു.

2021ലാ​ണ്​ ഇ-​ചെ​ക്ക്​​പോ​സ്റ്റ്​ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ആ​ർ.​സി ബു​ക്ക്​ തു​ട​ങ്ങി എ​ല്ലാ രേ​ഖ​ക​ളും ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വി​ചി​ത്ര ഉ​ത്ത​ര​വി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ചെ​ക്ക്​​പോ​സ്റ്റു​ക​ളി​ൽ രേ​ഖ​ക​ളു​ടെ സീ​ൽ പ​തി​ക്ക​ൽ. എ​ല്ലാം ഓ​ൺ​ലൈ​നും ഡി​ജി​റ്റ​ലു​മാ​ക്കി​യെ​ങ്കി​ലും ചെ​ക്ക്​​പോ​സ്റ്റി​ൽ മാ​ത്രം ഇ​തൊ​ന്നും പ​റ്റി​ല്ലെ​ന്ന രീ​തി​യാ​ണു​ള്ള​ത്. ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഈ ​നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചാ​ൽ മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്ക്പോ​സ്റ്റി​ലെ കൊ​ള്ള​യും പ​ണ​പ്പി​രി​വും നി​ൽ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ടാ​ക്സും പെ​ർ​മി​റ്റും ഓ​ൺ​ലൈ​നും ഡി​ജി​റ്റ​ലും മ​തി​യെ​ന്ന്​ തീ​രു​മാ​നി​ച്ചാ​ൽ ഒ​രു വാ​ഹ​ന​വും ചെ​ക്പോ​സ്റ്റി​ൽ നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ല. ചെ​ക്ക്​​പോ​സ്റ്റു​ക​ൾ ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ട​ങ്ങ​ളി​ൽ തു​ട​രു​ന്ന​ത്​ അ​ഴി​മ​തി ന​ട​ത്താ​നാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

News Summary - The Transport Commissioner issued an order; Officials led to corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.