കോട്ടയം: ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഭാഗ്യപരീക്ഷണം നടന്നപ്പോൾ മൂന്നിടത്തും എല്‍.ഡി.എഫ്. മാഞ്ഞൂര്‍, മുളക്കുളം, ഭരണങ്ങാനം, എരുമേലി പഞ്ചായത്തുകളിലാണ് നറുക്കെടുപ്പിലൂടെ പ്രസിഡൻറുമാരെ തെരഞ്ഞെടുത്ത്. മാഞ്ഞൂര്‍, മുളക്കുളം, എരുമേലി എന്നിവിടങ്ങളില്‍ ഭാഗ്യം എല്‍.ഡി.എഫിനെ തുണച്ചപ്പോള്‍ ഭരണങ്ങാനം യു.ഡി.എഫിനൊപ്പമായി.
എന്നാല്‍, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ മാഞ്ഞൂര്‍, മുളക്കുളം, എരുമേലി എന്നിവിടങ്ങളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ ഭരണങ്ങാനത്തു മാത്രമാണ് എല്‍.ഡി.എഫിനു വിജയിക്കാനായത്.
എൽ.ഡി.എഫിനും യു.ഡി.എഫിനും ഒമ്പത് വീതം അംഗങ്ങളുണ്ടായതിനെ തുടർന്നായിരുന്നു മാഞ്ഞൂർ പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം നിശ്ചയിക്കാൻ നറുക്കെടുത്തത്. ഭാഗ്യം എൽ.ഡി.എഫിനൊപ്പം നിന്നു. എൽ.ഡി.എഫിലെ കോമളവല്ലി രവീന്ദ്രനാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിലെ സണ്ണി മണിത്തൊട്ടിലിന് ലഭിച്ചു.
വോട്ടെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം േവാട്ട് ലഭിച്ചതിനെ തുടർന്നാണ് മുളക്കുളം പഞ്ചായത്തിൽ നറുക്കെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഒരു അംഗം തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. ടി.കെ. വാസുദേവൻ നായരാണ് (സ്വതന്ത്രൻ) പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ഷീല ജോസഫ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗം ലിസി സണ്ണിയാണ് നറുക്കെടുപ്പിലൂടെ പ്രസിഡൻറായത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതമുണ്ട് ഇവിടെ. ഒരംഗമുള്ള ബി.ജെ.പി വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പും നറുക്കെടുപ്പിലൂടെയാണ് നടത്തിയത്. എൽ.ഡി.എഫിലെ കേരള കോണ്‍ഗ്രസ് എം അംഗം ജോസുകുട്ടി അമ്പലമുറ്റമാണ് വൈസ് പ്രസിഡൻറ്.
യു.ഡി.എഫിലെ ബിജു നരിക്കലായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.യു.ഡി.എഫിലെ ഒരംഗം രേഖപ്പെടുത്തിയ വോട്ട് അസാധുവായതോടെയാണ് എരുമേലിയിൽ നറുക്കിലൂടെ പ്രസിഡൻറിനെ നിശ്ചയിച്ചത്. ഇവിടെ ഇടതിനാണ് പ്രസിഡൻറ് സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.