വൈക്കം: കൈകൾ ബന്ധിച്ച് ഏഴ് കിലോമീറ്റർ ദൂരം നാലാം ക്ലാസ് വിദ്യാർഥിനി നീന്തി കയറിയത് റെക്കോഡിലേക്ക്. കോതമംഗലം വാരപ്പെട്ടി മലമുകളിൽ അജിംസ്-ഫാത്തിമ ദമ്പതികളുടെ മകളും വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമായ റെയ്സ, വേമ്പനാട്ടുകായലിൽ ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത്.
ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ഹരിക്കുട്ടൻ, തിരുനെല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വിമൽദേവ് എന്നിവർ ചേർന്ന് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.
വൈക്കം ബീച്ചിൽ നീന്തിക്കയറിയ റെയ്സയെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈക്കം ബീച്ചിൽ ചേർന്ന അനുമോദനയോഗം നഗരസഭ ചെയർപേഴ്സൻ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു.
തഹസിൽദാർ എ.എൻ. ഗോപകുമാർ, വൈക്കം എസ്.ടി.ഒ ടി. പ്രതാപ്കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. അനിൽകുമാർ, ഡോ. പ്രേംലാൽ, അൻസൽ എ.പി., ടി. ഷാജികുമാർ എന്നിവർ ആശംസ അറിയിച്ചു. യോഗത്തിൽ പ്രോഗ്രാം കോഓഡിനേറ്റർ ഷിഹാബ് കെ. സൈനു നന്ദി രേഖപ്പെടുത്തി. റെക്കോഡുകൾക്ക് കുട്ടികളെ പ്രാപ്തരാക്കിയ ഡോൾഫിൻ അക്വാട്ടിക് കോച്ച് ബിജു തങ്കപ്പനെയും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനുവിനെയും നഗരസഭയും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ആദരിച്ചു. ക്ലബ് പ്രഖ്യാപിച്ച 25റെക്കോർഡുകൾ ഉടൻ പൂർത്തിയാക്കുമെന്ന് കോച്ച് ബിജു തങ്കപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.