ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പൊ​ളി​ച്ചു​ക​ള​ഞ്ഞ വാ​ർ​ഡു​ക​ളി​ൽ ചി​ല​ത്​

കാണെ കാണെ അപ്രത്യക്ഷമാകും വാർഡുകൾ

കോ​ട്ട​യം: ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ന്ത്, എ​പ്പോൾ ന​ട​ക്കു​​മെ​ന്നു പ​റ​യാ​നാ​വി​ല്ല. ഇ​ന്ന്​ ക​ണ്ട​ത്​ നാ​ളെ കാ​ണ​ണ​മെ​ന്നി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഒ​റ്റ​യ​ടി​ക്ക്​ നേ​ത്ര ശ​സ്ത്ര​ക്രി​യ തി​യ​റ്റ​ർ ​പൊ​ളി​ച്ചു​നീ​ക്കി ക​ല്ലും മ​ണ്ണും മാ​​ത്ര​മാ​ക്കി​യ ടീ​മാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. രോ​ഗി​ക​ളു​ടെ സൗ​ക​ര്യം നോ​ക്കി​യ​ല്ല, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ തോ​ന്നും​പ​ടി​യാ​ണ്​ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തും ന​ട​പ്പാ​ക്കു​ന്ന​തും. ഒ​ന്നു​മു​ത​ൽ 12 വാ​ർ​ഡു​ക​ൾ വ​രെ ഉ​ണ്ടാ​യി​രു​ന്ന ആ​ശു​പ​​​ത്രി​യി​ൽ ​ഇ​പ്പോ​ഴു​ള്ള​ത്​ നാ​ല്​ വാ​ർ​ഡ്​ മാ​ത്രം. ബാ​ക്കി​യെ​ല്ലാം ബ​ദ​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​തെ പൊ​ളി​ച്ചു​മാ​റ്റി.

കി​ട​ക്കാ​നി​ട​മി​ല്ലാ​തെ രോ​ഗി​ക​ൾ

2016 ൽ ​ഇ​ട​തു​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ഴാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ജി​ല്ല ആ​ശു​പ​ത്രി​ക​ളു​ടെ ചു​മ​ത​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ​കൈ​മാ​റി​യ​ത്. അ​ങ്ങ​നെ ആ​ശു​പ​ത്രി കോ​ട്ട​യം ന​ഗ​ര​സ​ഭ​ക്ക്​ കി​ട്ടി. സ്വ​ന്തം കാ​ര്യം നോ​ക്കാ​ൻ വ​ക​യി​ല്ലാ​ത്ത കോ​ട്ട​യം ന​ഗ​ര​സ​ഭ​ക്ക്​ ആ​ശു​പ​​ത്രി ബാ​ധ്യ​ത​യാ​യി. വി​ക​സ​നം മു​ര​ടി​ച്ചു. വി​ക​സ​ന സ​മി​തി അം​ഗം പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ അ​ട​ക്കം നി​ര​വ​ധി പേ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ആ​ശു​പ​ത്രി 2018ൽ ​ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്​ കൈ​മാ​റി.

സ​ഖ​റി​യാ​സ്​ കു​തി​ര​വേ​ലി ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട്​ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​യി. അ​ക്കാ​ല​ത്ത്​ ഓ​ടും ഷീ​റ്റു​മി​ട്ട കെ​ട്ടി​ട​ങ്ങ​ളാ​യി​രു​ന്നു വാ​ർ​ഡു​ക​ൾ. ഇ​ഴ​ജ​ന്തു​ക്ക​ൾ രോ​ഗി​ക​ളു​ടെ ദേ​ഹ​ത്ത്​ വീ​​ഴു​ന്ന​തും മ​ഴ​ക്കാ​ല​ത്ത്​ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ്​ 2018 ൽ ​കി​ഫ്​​ബി പ​ദ്ധ​തി​യി​ൽ 220 കോ​ടി​യു​ടെ പ​ത്തു​നി​ല കെ​ട്ടി​ടം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​ന്ന പ​ദ്ധ​തി പ​ക്ഷെ ആ​റു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​ര​ടി​പോ​ലും മു​ന്നോ​ട്ടു​നീ​ങ്ങി​യി​ട്ടി​ല്ല. എ​ന്നാ​ൽ, പ​ദ്ധ​തി​ക്കാ​യി സ്ഥ​ല​മൊ​രു​ക്കാ​ൻ ഏ​ഴ്​ മു​ത​ൽ 12 വ​രെ വാ​ർ​ഡു​ക​ൾ ധി​റു​തി​യി​ൽ പൊ​ളി​ച്ചു​നീ​ക്കി. ഇ​​പ്പോ​ൾ രോ​ഗി​ക​ൾ​ക്ക്​ കി​ട​ക്കാ​നി​ട​മി​ല്ലാ​ത്ത അ​വ​സ്​​ഥ. 374 കി​ട​ക്ക​ക​ളാ​ണ്​ ആ​കെ​യു​ള്ള​ത്.

ആ​ശു​പ​ത്രി​യു​ടെ ബോ​ർ​ഡി​ൽ മാ​റ്റം വ​ന്നെ​ങ്കി​ലും കി​ട​ക്ക​ക​ളു​ടെ എ​ണ്ണം പ​ഴ​യ പ​ടി ത​ന്നെ. ഇ​തി​ൽ 60 ശ​ത​മാ​നം കി​ട​ക്ക​ക​ളും വാ​ർ​ഡു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തി​ലൂ​ടെ ന​ഷ്​​ട​മാ​യി. 40 ശ​ത​മാ​നം കി​ട​ക്ക​ക​ളു​മാ​യാ​ണ്​ ന​ഗ​ര​മ​ധ്യ​ത്തി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​ന്നാം​വാ​ർ​ഡ്​ കോ​വി​ഡ്​ കാ​ല​ത്ത്​ സ്​​​​റ്റോ​ർ ആ​ക്കി മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട്​ പു​നഃ​സ്ഥാ​പി​ച്ചി​ല്ല. ര​ണ്ടാം വാ​ർ​ഡി​ലാ​ണ്​​ അ​ത്യാ​ഹി​ത വി​ഭാ​ഗം രോ​ഗി​ക​ൾ. ബേ​ൺ​സ്​ യൂ​നി​റ്റും ഇ​വി​​ടെ​ത​ന്നെ. മൂ​ന്നാം വാ​ർ​ഡ്​ ജ​ന​റ​ലാ​ണ്. നേ​ര​ത്തെ സ​ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ​വെ​വ്വേ​റെ വാ​ർ​ഡു​ക​ളു​ണ്ടാ​യി​രു​ന്നു. നാ​ലാം​വാ​ർ​ഡ്​ പ്ര​സ​വ വാ​ർ​ഡാ​ണ്.

അ​ഞ്ചാം​വാ​ർ​ഡ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. ആ​റാം വാ​ർ​ഡ്​ കു​ട്ടി​ക​ളു​ടെ വാ​ർ​ഡും. ബാ​ക്കി ഏ​ഴു​മു​ത​ൽ 12 വ​രെ വാ​ർ​ഡു​ക​ളാ​ണ്​ പൊ​ളി​ച്ചു​ക​ള​ഞ്ഞ​ത്.

അ​ഞ്ചാം വാ​ർ​ഡി​നെ​ന്തു​പ​റ്റി

അ​ഞ്ചാം​വാ​ർ​ഡ്​ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ പ്ലാ​സ്റ്റ​റി​ങ്​ അ​ട​ർ​ന്നു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ട​ത്. മ​റ്റ്​ വാ​ർ​ഡു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തി​നു പി​ന്നാ​ലെ അ​ഞ്ചാം വാ​ർ​ഡു​കൂ​ടി ഇ​ല്ലാ​താ​യ​തോ​ടെ രോ​ഗി​ക​ൾ തീ​ർ​ത്തും ക​ഷ്ട​ത്തി​ലാ​യി. 42 കി​ട​ക്ക​ക​ളാ​ണ്​ ന​ഷ്ട​മാ​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ തു​ട​ർ​ചി​കി​ത്സ​ക്കാ​യി എ​ത്തി​ക്കു​ന്ന രോ​ഗി​ക​ളെ​പ്പോ​ലും മ​ട​ക്കി​പ്പ​റ​ഞ്ഞ​യ​ക്കേ​ണ്ടി​വ​രു​ന്ന ഗ​തി​കേ​ട്. ആ​റു​മാ​സം കൊ​ണ്ട്​ തീ​രേ​ണ്ട പ​ണി​ക്ക്​ വാ​ർ​ഡ്​ അ​ട​ച്ചി​ട്ടി​ട്ട്​ ര​ണ്ട്​ വ​ർ​ഷ​മാ​വാ​റാ​യി. പ​ണി പൂ​ർ​ത്തി​യാ​യെ​ന്നും ഉ​ട​ൻ തു​റ​ക്കു​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ പ​തി​വു​പ​ല്ല​വി.

ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത

രോ​ഗി​ക​ളെ​കു​റി​ച്ചു​ള്ള അ​ധി​കൃ​ത​രു​ടെ ക​രു​ത​ലി​ല്ലാ​യ്​​മ​ക്ക്​ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്​ നേ​ത്ര​ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ പൊ​ളി​ച്ചു​ക​ള​ഞ്ഞ​ത്. പു​തി​യ ​കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ തി​യ​റ്റ​ർ പൊ​ളി​ച്ച​ത്.

എ​ന്നാ​ൽ, പ​ക​രം സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ല. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന ആ​ശു​പ​​ത്രി​യാ​ണി​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തോ​ടെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. തു​ട​ർ​ന്ന്​ പേ​വാ​ർ​ഡി​ന്‍റെ മൂ​ന്നു​മു​റി​ക​ൾ ചേ​ർ​ത്ത്​ 38 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച്​ തി​യ​റ്റ​ർ ഒ​രു​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ലു​ള്ള വാ​ർ​ഡു​ക​ൾ

ര​ണ്ട്​- അ​ത്യാ​ഹി​ത വി​ഭാ​ഗം, ബേ​ൺ​സ്​ യൂ​നി​റ്റ്​

മൂ​ന്ന്​- ജ​ന​റ​ൽ

നാ​ല്​-​ പ്ര​സ​വ വാ​ർ​ഡ്​

ആ​റ്​-​ കു​ട്ടി​ക​ളു​ടെ വാ​ർ​ഡ്​

നാ​ളെ- മ​ണ്ണി​ൽ നി​ന്നു​യ​രാ​തെ പ​ത്തു​നി​ല​ക്കെ​ട്ടി​ടം

Tags:    
News Summary - Wards will disappear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.