അറസ്റ്റ് ചെയ്ത പ്രതികൾ
കോട്ടയം/പാമ്പാടി: രണ്ട് വ്യത്യസ്ത കേസുകളിലായി കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. പാമ്പാടി എക്സൈസ് രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോൾ മറ്റ് രണ്ടുപേരെ അയർക്കുന്നം പൊലീസുമാണ് പിടികൂടിയത്. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ അജോമോൻ (22), മയ്യനാട് വടക്കുംകര കിഴക്കഞ്ചേരികര ഓമനഭവനിൽ അനുരാഗ് (24) എന്നിവരെയാണ് പാമ്പാടി എക്സൈസ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ കൂരോപ്പട തോട്ടുങ്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അജോയെ പിടികൂടിയത്. ഇയാളുടെ കൈയിൽനിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെത്തി. പാമ്പാടി മുനിസിപ്പൽ മൈതാനത്തിന്റെ ഭാഗത്ത് നിന്നാണ് അനുരാഗിനെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് 10 ഗ്രാം കഞ്ചാവും പിടികൂടി.
വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാനെത്തിച്ച കഞ്ചാവുമായി തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ (മിഥുൻ- 25), തിരുവഞ്ചൂർ നരിമറ്റം സരസ്വതി നിവാസിൽ അശ്വിൻ (25) എന്നിവരെയാണ് അയർക്കുന്നം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. കൊങ്ങാണ്ടൂർ മുടപ്പല ഭാഗത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഡെൻസാഫ് ടീമിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇരുവരും കഞ്ചാവ് വിൽക്കാൻ സ്ഥലത്ത് എത്തിയതായി വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.