കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ല കമ്മിറ്റി (കാലിക്കറ്റ് പ്രസ് ക്ലബ്ബ്) പ്രസിഡന്റായി മാധ്യമം ന്യൂസ് എഡിറ്റർ എം. ഫിറോസ്ഖാനും സെക്രട്ടറിയായി പി.എസ്. രാകേഷും (മാതൃഭൂമി) രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പി.വി. നജീബ് (ചന്ദ്രിക) ആണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി രജി ആര്‍. നായര്‍ (മാതൃഭൂമി), എ. മുഹമ്മദ് അസ്‌ലം (മീഡിയവണ്‍), ജോ. സെക്രട്ടറിമാരായി എം.ടി. വിധുരാജ് (മലയാള മനോരമ), ടി. മുംതാസ് (സുപ്രഭാതം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എ. ബിജുനാഥ് (മാധ്യമം), സി.ആര്‍. രാജേഷ് (ഏഷ്യാനെറ്റ്), പി. അമര്‍ജിത്ത് (അമൃത ടി.വി), കെ.എസ്. രേഷ്മ (വീക്ഷണം), കെ.എസ്. ചിഞ്ചു (മീഡിയവണ്‍), ടി. ഷിനോദ് കുമാര്‍ (മാതൃഭൂമി), നിസാര്‍ കൂമണ്ണ (സുപ്രഭാതം), കാവാലം ശശികുമാര്‍ (ജന്മഭൂമി) എന്നിവര്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടന്ന തെരഞ്ഞെടുപ്പ്, റിട്ടേണിങ് ഓഫിസര്‍ കെ.സി. റിയാസ് നിയന്ത്രിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി. വിനോദ് ചന്ദ്രന്‍, ജില്ല അസി. റിട്ടേണിങ് ഓഫിസര്‍ അഭിലാഷ് മോഹന്‍ദാസ്, എം. ഉണ്ണികൃഷ്ണന്‍നായര്‍, എ.വി. ഫര്‍ദിസ്, പ്രദീപ് ഉഷസ്സ്, വിനോദ് താമരശ്ശേരി, കെ.പി. ഷൈജു, കെ.പി. രമേഷ്, കെ. മോഹന്‍ദാസ്, വി.കെ. ജാബിര്‍, എം.വി. ഫിറോസ്, ടി.വി. ലൈല, സജീഷ് കുമാര്‍ തറയില്‍, അഫ്‌സല്‍ കോണിക്കല്‍, പി. ശശികുമാര്‍, ഹാത്തിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.