കുന്ദമംഗലം: ജാമിഅ മർകസ് കുല്ലിയ്യ ശരീഅയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2022-23 അക്കാദമിക വർഷത്തെ പഠനാരംഭത്തിന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പഠനാരംഭം കുറിച്ചു. പഠനകാലത്ത് മറ്റ് കാര്യങ്ങളിലൊന്നും ഏർപ്പെടാതെ ഗവേഷണസ്വഭാവത്തോടെ ആഴത്തിൽ പഠിക്കുകയും പഠിച്ചതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്‌താൽ മികച്ച ഭാവി ഓരോ വിദ്യാർഥിയേയും തേടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. മർകസ് വൈസ് ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖപ്രഭാഷണം നടത്തി. കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ, സി. മുഹമ്മദ് ഫൈസി, വി.പി.എം. ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, മുഖ്താർ ഹസ്‌റത്ത്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.