കലാപരഹിതമായ കലാലോകം പടുത്തുയർത്തണം - വിദ്യാധരൻ മാസ്റ്റർ

കലാപരഹിതമായ കലാലോകം പടുത്തുയർത്തണം - വിദ്യാധരൻ മാസ്റ്റർ

പേരാമ്പ്ര: കലാപരഹിതമായ കലാലോകം പടുത്തുയർത്താൻ സാധിക്കണമെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. പേരാമ്പ്ര ശ്രീരാഗം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ആർട്സിന്റെ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സംഗീത അധ്യാപകരായ കാവുംവട്ടം വാസുദേവൻ, സതീശൻ നമ്പൂതിരി ചെരണ്ടത്തൂർ, നാടക പ്രവർത്തകൻ ടി.ആർ. രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. ജാനു തമാശ ഫെയിം ലിധിലാൽ വടകര, ജ്യോതിഷ് വടകര എന്നിവർ മുഖ്യ അതിഥികളായിരുന്നു. ലോക് ഡൗൺ സമയത്ത് ഓൺലൈനിൽ നടത്തിയ ഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിമിത കൃഷ്ണകുമാറിന് ശ്രീരാഗം നൽകുന്ന സ്വർണനാണയം വിദ്യാധരൻ മാസ്റ്റർ സമ്മാനിച്ചു. കഴിവ് തെളിയിച്ച സംഗീത വിദ്യാർഥികളെ ആദരിച്ചു. ബിന്ദു സിത്താര എഴുതി ഈണം നൽകി ആലപിച്ച ഗാനം ഹൃദയനിലാവ് സംഗീത ആൽബം വിദ്യാധരൻ മാസ്റ്റർ പ്രകാശനം ചെയ്തു. ശ്രീരാഗം ഡയറക്ടർ ശ്രീജിത്ത് കൃഷ്ണ, ശ്രീകല ഗോകുൽ, വിനോദ് മാസ്റ്റർ, ശ്രീജ മേപ്പയൂർ, വിജയശ്രീ തുടങ്ങിയവർ സംസാരിച്ചു. 55 ഓളം കുട്ടികൾ പങ്കെടുത്ത ഗാനമേളയും അരങ്ങേറി. Photo: ശ്രീരാഗം ഫെസ്റ്റ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.