ശുചീകരണപ്രവൃത്തി ഉദ്ഘാടനം

രാമനാട്ടുകര: മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായി നഗരസഭയിലെ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, നെഹ്റു പാർക്ക് എന്നിവിടങ്ങളിൽ പൊതുശുചീകരണം നടത്തി. ചെയർപേഴ്സൻ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എം. യമുന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ലത്തീഫ്, കൗൺസിലർ സൈതലവി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അജ്മൽ, വ്യാപാരി വ്യവസായി സമിതി അംഗം മോഹനൻ, കൗൺസിലർ സലീം രാമനാട്ടുകര എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു സ്വാഗതവും ജെ.എച്ച്.ഐ വിശ്വംഭരൻ നന്ദിയും പറഞ്ഞു. പടം : മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായി രാമനാട്ടുകരയിൽ നടത്തുന്ന ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ബുഷ്റ റഫീഖ് നിർവഹിക്കുന്നുfilenameClfrk 210

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.