പ്രവാചക നിന്ദ അവസാനിപ്പിക്കണം -ബുദ്ധ ധർമ സംഘം

കോഴിക്കോട്: പ്രവാചകന്മാരെ നിന്ദിക്കുന്നത് ഭാരത സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ബുദ്ധ ധർമ സംഘം. ബുദ്ധ സംസ്കാരമുള്ളവർ ഇത്തരം പ്രവണതകൾക്കെതിരെ രംഗത്തിറങ്ങണമെന്നും ബുദ്ധ ധർമ സംഘത്തിന്റെ സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. പി.കെ. സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, രാമദാസ് വേങ്ങേരി, എം.എൻ. കിളിയൻ, ധർമരാജ് തേഞ്ഞിപ്പലം, പി.ടി. ഗോപാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.