ബീച്ച് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്​റ്റ്​ സ്ഥാപിക്കണം -കെ.ജി.ഒ.എ

കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ (ബീച്ച്) 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്​ഡ് പോസ്​റ്റ്​​ സ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടായിരത്തിലധികം ഔട്ട് പേഷ്യൻറ്​​സ്​, ആയിരത്തോളം ഇൻപേഷ്യൻറ്​​, മുഴുവൻ സമയവും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം എന്നിവയുള്ള ആശുപത്രിയിൽ നിലവിൽ ഒരു പൊലീസ് എയ്​ഡ് പോസ്​റ്റില്ല. നേരത്തെ ഉണ്ടായിരുന്ന എയ്​ഡ് പോസ്​റ്റ്​ ഇപ്പോൾ പ്രവർത്തനരഹിതമാണ്. രോഗികൾക്ക് സഹായം ലഭിക്കാൻ എയ്​ഡ് പോസ്​റ്റ്​ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ. കെ. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​​ പി.പി. സുധാകരൻ, കെ. ഷീബ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.