കണ്ണൂര്‍ ടൗണില്‍ വന്‍ കഞ്ചാവ് വേട്ട

കണ്ണൂര്‍: ടൗണിൽ നടന്ന പൊലീസ്​ പരിശോധനയിൽ കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ. ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസിനെയാണ് (ജെമ്മൻ -38) 10.400 കിലോ കഞ്ചാവുമായി കണ്ണൂർ നഗരത്തിൽനിന്ന്​ പിടികൂടിയത്. കാസർകോടുനിന്ന് വരുകയായിരുന്ന കെ.എസ്​.ആർ.ടി.സി ബസിൽ കണ്ണൂര്‍ കാല്‍ടെക്സില്‍ വന്നിറങ്ങിയവെയാണ്​ പ്രതിയെ പിടികൂടിയത്. തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു വധശ്രമ കേസിൽപ്പെട്ട് ഒഡിഷയിൽ കഞ്ചാവ് തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. അവിടെനിന്ന്​ നിരവധി തവണ കണ്ണൂർ, കാസർകോട്​, വയനാട്, കോഴിക്കോട് ജില്ലകളിൽ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന ഏജന്‍റായി പ്രവർത്തിച്ചുവരുകയായിരുന്നു. ബസുകളിൽ മാറിമാറി സഞ്ചരിക്കുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. യാത്രയിൽ പരിചയപ്പെടുന്ന ആൾക്കാരുടെ മൊബൈൽ ഫോൺ വഴിയാണ് കച്ചവടം നടത്തിവന്നിരുന്നത്. പിടികൂടിയ കഞ്ചാവിന് ഏകദേശം രണ്ടു​ ലക്ഷത്തോളം രൂപ വിലവരും. കണ്ണൂർ സിറ്റി കമീഷണർ ആർ. ഇളങ്കോക്ക്​ ലഭിച്ച രഹസ്യവിവരത്തി​​ൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.