അബ്ദുറഹ്മാൻ തുറക്കൽ ജിദ്ദ: സൗദിയിൽ കോവിഡിൻെറ രണ്ട് ഡോസ് വാക്സിനെടുത്ത് എട്ടു മാസമോ അതിൽ കൂടുതലോ ആയ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു. 2022 ഫെബ്രുവരി ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. നിശ്ചിത തീയതിക്ക് ശേഷം ജോലി സ്ഥലങ്ങളിലും യാത്രക്കും മറ്റും തവക്കൽനാ ആപ്ലിക്കേഷനിൽ ബൂസ്റ്റർ ഡോസ് എടുത്തതായി കാണിക്കണമെന്നും മന്ത്രാലയം ആവശ്യപ്പട്ടു. സാമ്പത്തികം, വാണിജ്യം, സാംസ്കാരികം, കായികം, ടൂറിസം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും ശാസ്ത്രീയ, സാമൂഹിക, വിനോദ പരിപാടികളിലും ഇടപെടാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും പ്രവേശിക്കാനും വിമാനങ്ങളിലും പൊതുഗതാഗതത്തിലും യാത്ര നടത്താനും ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. നിലവിലെ പ്രതിരോധ കുത്തിവെപ്പ് പൂർണമാകണമെങ്കിൽ ബൂസ്റ്റർ ഡോസ് കൂടി എടുത്തിരിക്കണം. മുഴുവനാളുകളും അംഗീകൃത ആരോഗ്യ മുൻകരുതൽ നടപടികളും നിർദേശങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.