തലശ്ശേരി: തലശ്ശേരിയിൽ ജില്ല കലക്ടർ നാലു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും പ്രകടനങ്ങൾക്കും നിരോധനമുണ്ട്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് തലശ്ശേരിയിൽ നടന്ന ജില്ല റാലിയിൽ മുസ്ലിംകൾക്കെതിരെ വർഗീയ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് പിറ്റേ ദിവസം ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകളും പ്രകടനം നടത്തി. കഴിഞ്ഞ ദിവസമുണ്ടായ ഈ പ്രതിഷേധങ്ങൾക്കെതിരെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുേമ്പാഴാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.