ഹോമിയോ ആശുപത്രി കെട്ടിടം നിർമാണം ഉടൻ ആരംഭിക്കണം

പേരാമ്പ്ര: ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പതിമൂന്നാം വാർഡ് മു്​ലിംലീഗ് കക്കാട് നാട്ടുപച്ച പ്രവർത്തകസംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു. ആവശ്യമായ സ്ഥലം നാലുവർഷം മുമ്പ് സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനൽകിയിട്ടു പോലും പണി ആരംഭിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ലീഗ് ആരോപിച്ചു. ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. എൻ.കെ. അസീസ് അധ്യക്ഷത വഹിച്ചു. യൂത്ത്​ ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി. ആർ.കെ. മുനീർ, എം.കെ.സി. കുട്ട്യാലി, ഒ. മമ്മു, സൗഫി താഴെക്കണ്ടി, പുതുക്കുടി അബ്​ദുറഹ്മാൻ, വി.കെ. നാസർ, കെ.പി. റസാഖ്, സി.പി. ഹമീദ്, വാർഡ് മെംബർ എൻ.കെ. സൽമ, കെ.പി. യൂസുഫ്, പി.വി. നജീർ, ആർ.കെ. മുഹമ്മദ്‌, വി.കെ. സക്കീന, എം.കെ. ജമീല, പി. ബുഷ്‌റ, പി.കെ. ജാൻഷിർ, എൻ.പി. അൻസാർ സംസാരിച്ചു. എം.സി. യാസിർ സ്വാഗതവും എൻ.കെ. മുസ്തഫ നന്ദിയും പറഞ്ഞു. ഫോട്ടോ : കക്കാട് മേഖല മുസ്​ലിം ലീഗ് പ്രവർത്തക സംഗമം ജില്ല സെക്രട്ടറി സി.പി.എ. അസീസ്‌ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.