ശ്രീജിലയുടെ ഓർമയിൽ പാലിയേറ്റിവ് വാഹനത്തിൻെറ താക്കോൽദാനം ഉള്ള്യേരി: അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച കണയങ്കോട് അമ്പലമീത്തൽ ശ്രീജിലയുടെ ഓർമക്കായി ചികിത്സ സഹായ കമ്മിറ്റി വാങ്ങിയ പാലിയേറ്റിവ് വാഹനത്തിൻെറ താക്കോൽ ദാനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. ശ്രീജിലയുടെ ചികിത്സാർഥം സ്വരൂപിച്ച തുകയിൽ നിന്നുമാണ് വാഹനം വാങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അജിത അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു , മെഡിക്കൽ ഓഫിസർ ഡോ: സിന്ധു, ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, ചന്ദിക പൂമഠത്തിൽ, ഗീത പുളിയാറിൽ, രേഖ കടവത്ത് കണ്ടി, സതീഷ് കന്നൂര്, ദേവദാസ് കടുക്കയ്, ടി.കെ. ബാലകൃഷ്ണൻ, ബിജു വേട്ടുവച്ചേരി, ചന്ദ്രൻ മാവുന്നത്ത്,ധർമരാജ് കുന്നനാട്ടിൽ, ടി. ഗണേഷ് ബാബു, അബു ഹാജി പാറക്കൽ, സുധീഷ് മുണ്ടോത്ത്, വി.എം. പവിത്രൻ, ബീന ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.