യുവാവിനെ മർദിച്ച കേസ്​: പ്രതികൾക്ക്​ അഞ്ചുവർഷം കഠിന തടവും പിഴയും

കോഴിക്കോട്​: യുവാവിനെ മർദിച്ച്​ ​െകാലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക്​ അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും. 2017 മാർച്ച്​ 27ന്​ താമരശ്ശേരി കാട്ടുമുണ്ടയിൽ കൂടി ബൈക്കിൽ പോവുകയായിരുന്ന കണ്ണക്കോട്ടുമ്മൽ രാമകൃഷ്​ണ​െന തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതികളായ ഓമശ്ശേരി പെരിവില്ലി സ്വദേശികളായ മഠത്തിൽ വിപിൻലാൽ, നിർവെട്ടിക്കൽ സനൂപ്​ സാജൻ, മരുതുംകണ്ടിയിൽ അരുൺ ബാലൻ എന്നിവരെ ജില്ല പ്രിൻസിപ്പൽ ജഡ്​ജി​ പി. രാഗിണിയാണ്​ ശിക്ഷിച്ചത്​. കോടഞ്ചേരി പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിൽ​ താമരശ്ശേരി ഡിവൈ.എസ്​.പി. പി. ബിനുരാജാണ്​​ അന്വേഷണം നടത്തി​ കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക്​ പ്രോസിക്യൂട്ടർ കെ.എ. ജയകുമാർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.