വാക്സിൻ നിഷേധിച്ചെന്ന്​; ഡി.വൈ.എഫ്.ഐ പ്രതിഷേധം

ചേളന്നൂർ : സി.പി.എം അനുഭാവിയതിനാൽ വാക്സിൻ നൽകേണ്ടന്ന പഞ്ചായത്ത്​ അംഗത്തി​േൻറതെന്ന പേരിൽ ശബ്​ദ സന്ദേശം പുറത്തായി എന്നാരോപിച്ച് ചേളന്നൂരിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. മൂന്നാം വാർഡ് അംഗം സിനി ഷൈജൻ വാക്സിൻ കേന്ദ്രത്തിലെ വളൻറിയ​റോട്​ സംസാരിക്കുന്നതി​ൻെറ ശബ്​ദമാണ് പുറത്തുവന്നതെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്​. വാക്​സിൻ കിട്ടാത്ത സ്ത്രീ കുത്തിവെപ്പ്​ കേന്ദ്രത്തിൽ എത്തിയപ്പോൾ വളൻറിയർ പഞ്ചായത്ത്​ അംഗത്തെ വിളിക്കാൻ പറഞ്ഞു. വിളിച്ച് ഫോൺ വളൻറിയർക്ക് കൊടുത്തപ്പോൾ ടോക്കൺ ഇല്ല എന്നു പറയാൻ പഞ്ചായത്ത്​ അംഗം പറയുന്ന ശബ്​ദ സന്ദേശമാണത്രെ പുറത്തുവന്നത്. വാർഡ് അംഗം സിനി ഷൈജൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രണവ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ, എൻ. രമേശൻ, ടി. വത്സല, ഫാസിൽ, പി. നിതിൻ എന്നിവർ സംസാരിച്ചു. കെ.വി. വിപിൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.