കോഴിക്കോട്: ഭക്ഷ്യസുരക്ഷ വിഭാഗത്തിൻെറ ഓഫിസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൻെറ ഭാഗമായി ജില്ലയിൽ പേരാമ്പ്ര, ബാലുശേരി, കുന്ദമംഗലം എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാമ്പ്ൾ ശേഖരണത്തിലും പരിശോധനയിലും വീഴ്‌ചകൾ കണ്ടെത്തി. പലയിടത്തുനിന്നായി സാമ്പ്ൾ ശേഖരിക്കുന്നതിന് പകരം ഒരേ സ്ഥലത്തുനിന്ന് ശേഖരിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ഇടവേളകളിൽ പരിശോധന നടക്കുന്നില്ലെന്നും കണ്ടെത്തി. പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറും. തുടർന്ന് വിജിലൻസ് നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാറിനും നൽകും. വിജിലൻസ് എസ്.പി പി.സി. സജീവൻ, ഡിവൈ.എസ്.പി സുനിൽകുമാർ, സി.ഐമാരായ ശിവപ്രസാദ്, മനോജ്, ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.