മുഴാപ്പാലം പാലം പൈലിങ് തുടങ്ങി

മാവൂർ: ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം മുഴാപ്പാലത്തെ പാലം നിർമാണം തുടങ്ങി. നിലവിലുണ്ടായിരുന്ന പാലം പൊളിച്ച് 11 മാസത്തിനുശേഷമാണ് പ്രവൃത്തി തുടങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ നിലവിലെ പാലം പൊളിച്ചുനീക്കിയെങ്കിലും പ്രവൃത്തി തുടങ്ങാതെ കരാറുകാർ സ്ഥലംവിടുകയായിരുന്നു. പിന്നീട് ഏറെ സമരത്തിനും സമ്മർദത്തിനും ശേഷമാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം പൈലിങ് തുടങ്ങി. കരിങ്കൽ ഭിത്തിയും കൈവരിയും തകർന്നതിനെതുടർന്നാണ് മാവൂർ-ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ജനുവരിയിൽ പാലം പൊളിക്കുന്നതുവരെ ബസ് സർവിസ് അടക്കം ഉണ്ടായിരുന്നു. മാവൂരിൽനിന്ന് കണ്ണിപ്പറമ്പ് വഴി കുന്ദമംഗലേത്തക്കുള്ള ബസുകൾ പടാരുകുളങ്ങരയിൽ യാത്രക്കാരെ ഇറക്കി അരയങ്കോട്, വെള്ളലശ്ശേരി, പാലക്കാടി വഴിയാണ് പോകുന്നത്. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളന്നൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, എസ്.ഡി സാബു കോളജ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ കിലോമീറ്ററുകൾ താണ്ടിയാണ് വിദ്യാലയങ്ങളിൽ എത്തുന്നത്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 14 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. നേരത്തെ മൂന്ന് മീറ്റർ വീതിയുണ്ടായിരുന്ന പാലം 8.5 മീറ്റർ വീതിയിലാണ് പണിയുന്നത്. നിലവിലുള്ള റോഡിൽനിന്ന് ഒരു മീറ്റർ ഉയർത്തും. 12 മീറ്ററാണ് പാലത്തിൻെറ നീളം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.