മാവൂർ: കേന്ദ്ര സർക്കാറിൻെറ വികലമായ സാമ്പത്തിക നയത്തിനും ഇന്ധനവില വർധനക്കും കർഷകവിരുദ്ധ നയത്തിനുമെതിരെ കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായുള്ള ജനജാഗ്രത യാത്ര തിങ്കളാഴ്ച നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ നയിക്കുന്ന പദയാത്ര വൈകട്ട് മൂന്നിന് ചെറൂപ്പയിൽനിന്ന് തുടങ്ങും. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ പതാക കൈമാറും. കുറ്റിക്കടവിലും പെരിയങ്ങാടും നൽകുന്ന സ്വീകരണത്തിനു ശേഷം വൈകീട്ട് ആറിന് കുറ്റിക്കാട്ടൂരിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷതവഹിക്കും. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. പി.എം. നിയാസ്, കെ. ജയന്ത്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഡി.സി.സി ജന. സെക്രട്ടറിമാരായ ഇ.എം. ജയപ്രകാശ്, അബ്ദുറഹിമാൻ ഇടക്കുനി, േബ്ലാക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ എ. ഷിയാലി, എം.പി. കേളുകുട്ടി, കെ. സുജിത്ത്, പി.സി. അബ്ദുൽ കരീം, എ.പി. പീതാംബരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.