സ്‌പെഷല്‍ ടൂറിസം വാര്‍ഡ് സഭ ചേര്‍ന്നു

ബേപ്പൂർ: സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രാരംഭ നടപടിയുടെ ഭാഗമായി ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂര്‍, നല്ലളം, രാമനാട്ടുകര മുനിസിപ്പാലിറ്റി സ്‌പെഷല്‍ വാര്‍ഡ് സഭ ബേപ്പൂര്‍ കമ്യൂണിറ്റി ഹാളില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്‌പെഷല്‍ ടൂറിസം വാര്‍ഡ് സഭ മറ്റു മേഖലകളില്‍ കൂടി തുടരുമെന്നും ബേപ്പൂര്‍ വാട്ടര്‍ ഫെസ്​റ്റ്​ നടത്തുന്നതോടുകൂടി സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 140 മണ്ഡലങ്ങളിലും ഉത്തരവാദിത്ത മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടൂറിസം വികസനത്തിനുവേണ്ടി മാത്രമായി നടത്തുന്ന പരിപാടിയാണ് സ്‌പെഷല്‍ ടൂറിസം വാര്‍ഡ് സഭ. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, ടൗണ്‍ പ്ലാനിങ്​ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ കെ. രാജീവന്‍, എം. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവണ്ണൂര്‍ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വാര്‍ഡ് സഭയില്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സിജോ മാത്യു, പൊതുമരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമനാട്ടുകര കാലിക്കറ്റ് ഗേറ്റ് ഹോട്ടലില്‍ ചേര്‍ന്ന വാര്‍ഡ് സഭയില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ ബുഷറ റഫീഖ്, പി.ടി. നദീറ, വി.എം. പുഷ്പ, കെ.എം. അബ്​ദുൽ ലത്തീഫ്, കെ. എം. യമുന, സഫ റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.