അറബിക് പ്രദർശനം

പെരുമണ്ണ: അന്താരാഷ്​ട്ര അറബി ഭാഷാ ദിനത്തി‍ൻെറ ഭാഗമായി പെരുമണ്ണ ഇ.എം.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ശ്രദ്ധേയമായി. അറബി ഭാഷ ചരിത്രം, എഴുത്തുകാർ, കവികൾ, പ്രതിഭാശാലികൾ, അറബി സാഹിത്യം, സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ, ഭാഷ പഠന കോഴ്സുകൾ, അറബി ഔദ്യോഗിക ഭാഷയായ രാജ്യങ്ങൾ തുടങ്ങിയ അറബി ഭാഷയുടെ സാധ്യതകളെകുറിച്ച് അവബോധം നൽകുന്നതായിരുന്നു പ്രദർശനം. ചാർട്ടുകൾ, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ, കാലിഗ്രഫികൾ, മതസൗഹാർദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങൾ എന്നിവയും പ്രദർശിപ്പിച്ചു. റഹ്​മാനിയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി റാനിഷി‍ൻെറ ബ്രെയിൽ ലിബിയിലൂടെ ഖുർആൻ പാരായണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ പ്രദർശനം ഉദ്ഘാടനം ചെയ്തു. അറബി ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നിവേദ്യക്ക് പ്രിൻസിപ്പൽ സുഗതകുമാരി ഉപഹാരം നൽകി. ടി.കെ. രജനി അധ്യക്ഷതവഹിച്ചു. എ. അബ്​ദുൽ റഹീം മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ ചെറൂപ്പ സമ്മാനദാനം നിർവഹിച്ചു. എം.എ. പ്രതീഷ്, കെ.കെ. ഷമീർ, രാമകൃഷ്ണൻ മല്ലിശ്ശേരി, വി. മൈമൂന, മുഹമ്മദ് അമീർ, പി.പി. അബ്​ദുൽ ബഷീർ, ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ഇ. വത്സരാജ് സ്വാഗതവും കെ. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.