കൂളിമാട്: നാലു മുതൽ പത്തു വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിച്ച്, സ്പോർട്സിൽ മികവുതെളിയിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 'കിക്ക് ഓഫ്' എന്ന പേരിലാണ് സൗജന്യ കായിക പരിശീലനം നൽകുന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർ റീന മാണ്ടികാവിൽ അധ്യക്ഷത വഹിച്ചു. മെംബർ ശിവദാസൻ ബംഗ്ലാവിൽ, ഗിരീഷ് ചിറ്റാരി, അധ്യാപകരായ ബിജു ജി. നായർകുഴി, വി. സന്തോഷ്, പ്രമോദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മജീദ് കക്കാട് സ്വാഗതവും അധ്യാപകൻ ഡി.കെ. സജിത്ത് നന്ദിയും പറഞ്ഞു. കായിക അധ്യാപകൻ ബഫീർ പൊറ്റശ്ശേരിയുടെ നേതൃത്വത്തിൽ ഫുട്ബാൾ, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, വോളിബാൾ, നീന്തൽ എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.