കൊടിയത്തൂർ: ചെറുവാടി പഴംപറമ്പിൽ നാട്ടു ഫെസ്റ്റ് 2022 എന്നപേരിൽ ഐ.ആർ.ഇ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ വൈ.എം.സി.സി കീഴുപറമ്പ് ജേതാക്കളായി. ഗ്രാൻറ് സ്റ്റാർ പുളിക്കലിനെയാണ് പരാജയപ്പെടുത്തിയത്. ജെ.ആർ.പി അഡ്മാസ് മുക്കം, ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. പരപ്പിൽ മനോഹരന്റെ ചികിത്സക്കും മറ്റു പാവപ്പെട്ട രോഗികൾക്ക് ധനസഹായം നൽകുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. സലാം പൊയിലിൽ അധ്യക്ഷത വഹിച്ചു. ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ, അഡ്വ. കെ.പി. സൂഫിയാൻ, ബഷീർ കുന്താണിക്കാവ്, മാണി പഴംപറമ്പ്, നിഷാദ്, കുഞ്ഞിമാൻ, ഷിബി തുടങ്ങിയവർ സംസാരിച്ചു. ഹൈകോടതി വക്കീലായി എൻറോൾ ചെയ്ത മുഹ്സിൻ കുന്തണിക്കാവിൽ, കെ.എം.സി.ടി കോളജിൽ എം.ബി.ബി.എസിന് യോഗ്യത നേടിയ എം.പി. അശ്വിൻ, റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആരാധ്യ രതീഷ് എന്നിവരെ ആദരിച്ചു. kdr 5 നാട്ടുഫെസ്റ്റ് -2022 വടംവലി മത്സരത്തിൽ ജേതാക്കളായ വൈ.എം.സി.സി കീഴുപറമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.