കോക്കല്ലൂർ അങ്ങാടിയിലെ കലുങ്ക് പുനർനിർമിക്കണം

ബാലുശ്ശേരി: സംസ്ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി കോക്കല്ലൂർ അങ്ങാടിയിൽ നിർമിച്ച കലുങ്ക് പുനർനിർമിക്കണമെന്ന് ഡി.വൈ.എഫ്.ഐ കോക്കല്ലൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. കലുങ്കിന്റെ കമാനം റോഡിനോടു ചേർന്നാണ് നിർമിച്ചിട്ടുള്ളത്. വാഹനങ്ങൾ കമാനത്തിൽ തട്ടി അപകടസാധ്യത കൂടുതലായതിനാൽ കലുങ്ക് അടിയന്തരമായി പുനർ നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല കമ്മിറ്റി അംഗം പി. രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. ടി.പി. വിപിൻ, ഒ.എം. അശ്വിൻലാൽ, ശ്രീനന്ദന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. ടി.എം. നിജീഷ്, ടി. സരുൺ, കെ.ആർ. ജിതേഷ്, എസ്.എസ്. അതുൽ, എ.കെ. അഞ്ജലി കൃഷ്ണൻ, ടി.ആർ. സുജേഷ്, എൻ.പി. നദീഷ്, പി.എം. രതീഷ്, സി.പി. പ്രശാന്ത്, ഒ.എം. അശ്വിൻലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.എം. അശ്വിൻ ലാൽ (പ്രസി), അഭിൻ സത്യൻ, സി.പി. പ്രശാന്ത് (വൈ. പ്രസി), ടി.എം. നിജീഷ് (സെക്ര), എൻ.വി. ലിൻസി, വി.എം. ലിനീഷ് (ജോ. സെക്ര), പി. വിപിൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.