പൂനൂർ: മലയാളം അധ്യാപികയെ അക്ഷരഹാരമണിയിച്ചുകൊണ്ട് കാന്തപുരം ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ മാതൃഭാഷാദിനമാഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ മുഴുവൻ കുട്ടികളും മാതൃഭാഷാ പ്രതിജ്ഞയെടുത്തു. കൂടാതെ വായനമത്സരവും സാഹിത്യ ക്വിസും സംഘടിപ്പിച്ചു. ദീർഘ കാലത്തിനുശേഷം ആഹ്ലാദത്തോടെയാണ് മുഴുവൻ കുട്ടികളും ഒന്നിച്ച് സ്കൂളിലെത്തിയത്. പ്രഥമാധ്യാപകൻ എൻ.കെ. മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് നവാസ് മേപ്പാട്ട്, അധ്യാപികമാർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ കുട്ടികളെ വരവേറ്റു. POONOOR 24 : മാതൃഭാഷാദിനത്തിൽ കാന്തപുരം ജി.എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപികയെ അക്ഷരഹാരമണിയിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.