കോഴിക്കോട്: പത്രസ്ഥാപനങ്ങളിലെ പത്രപ്രവർത്തകേതര ജീവനക്കാരുടെ പെൻഷനായി ദീർഘകാല നിയമ പോരാട്ടം നടത്തിയ പോരാളിയായിരുന്നു വിട പറഞ്ഞ 'പ്രദീപം രവി' എന്നറിയപ്പെടുന്ന മാമിയിൽ രവീന്ദ്രൻ. 1990ലാണ് പത്രപ്രവർത്തകർക്ക് പെൻഷൻ നടപ്പാക്കിയത്. എന്നാൽ, നാല് വർഷം പിന്നിട്ട് 1994 ലാണ് മറ്റു ജീവനക്കാർക്കുള്ള പെൻഷൻ അംഗീകരിച്ചത്. പത്രസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തുല്യപരിഗണന നൽകി 1990 മുതൽതന്നെ പെൻഷന് പരിഗണന നൽകണമെന്നായിരുന്നു രവീന്ദ്രൻ ആവശ്യപ്പെട്ടത്. തുടർന്ന് ഈ ആവശ്യവുമായി ഹൈകോടതിയിൽ 20 വർഷമാണ് നിയമപോരാട്ടം നടത്തിയത്. പത്രപ്രവർത്തകേതര ജീവനക്കാർക്കും 1990 മുതൽ പെൻഷന് തുല്യ അർഹത അനുവദിച്ചുള്ള ഹൈകോടതി വിധിയെ തുടർന്നാണ് മാമിയിൽ രവീന്ദ്രന്‍റെ നിയമ പോരാട്ടം അവസാനിച്ചത്. ജീവനക്കാരുടെ മുന്നണി പോരാളിയായി പ്രവർത്തിച്ച രവീന്ദ്രൻ തിങ്കളാഴ്ചയാണ് വിട പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.