കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയ അന്തേവാസികളിൽ രണ്ടുപേരെ കണ്ടെത്താനായില്ല. വിവിധ ദിവസങ്ങളിലായി ചാടിപ്പോയ നാലുപേരിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ തിരിച്ചെത്തിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ 17കാരിയെയും നടക്കാവ് സ്വദേശിയായ 39കാരനെയുമാണ് കണ്ടെത്താത്തത്. ഇരുവർക്കുമായി മെഡിക്കൽ കോളജ് പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച പുലർച്ചയോടെയാണ് മഹാരാഷ്ട്ര സ്വദേശിനി മേൽക്കൂരയിലെ ഓട് പൊളിച്ച് രക്ഷപ്പെട്ടത്. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽനിന്ന് ജനുവരി 22നാണ് യുവതിയെ ഇവിടെയെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നടക്കാവ് സ്വദേശി രക്ഷപ്പെട്ടത്. വാർഡിൽനിന്ന് കുളിക്കാൻ പുറത്തിറങ്ങിയശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.