കിണറ്റിൽ വീണ തൊഴിലാളിയെ രക്ഷിച്ചു

വടകര: കിണർ നിർമാണത്തിനിടെ കിണറ്റിൽ വീണ തൊഴിലാളിയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. മണിയൂർ കാരമ്പ്ര മീത്തൽ സത്യന്റ കിണറ്റിലാണ് തൊഴിലാളി എ.എം. രാജൻ അകപ്പെട്ടത്. കിണറിന് 50 അടി താഴ്ചയും ആറടി വെള്ളവും ഉണ്ടായിരുന്നു. നിർമാണ പ്രവൃത്തിക്കിടെ രാജൻ കിണറ്റിൽ വീഴുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി. രാജീവന്റ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ ) സുഭാഷ് കിണറ്റിലിറങ്ങി റസ്ക്യൂ നെറ്റിൽ മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ പുറത്തെടുത്ത് സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. ബൈജു, രാഗിൻ കുമാർ, അഖിൽ ബാബു, ഹോംഗാർഡ് രതീഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.