മുക്കുപണ്ടം തട്ടിപ്പ്: സമരം ശക്തമാക്കാനൊരുങ്ങി എല്‍.ഡി.എഫ്

കൊടിയത്തൂർ: ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ പ്രതിയായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പന്നിക്കോട് അങ്ങാടിയിൽ പ്രതിഷേധസംഗമവും ചൊവ്വാഴ്ച മുതൽ 13വരെ പഞ്ചായത്തിന് മുന്നിൽ സത്യഗ്രഹം നടത്താനും എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ജോണി ഇടശ്ശേരി അധ്യക്ഷത വഹിച്ചു. ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സണി വെള്ളാഞ്ചിറ, ടി.വി. മാത്യു, ഗുലാം ഹുസയിൻ, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.