'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക് തുടക്കം

നരിക്കുനി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തമാക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് സി.കെ. സലീം നിർവഹിച്ചു. അഞ്ചാം വാർഡിലൂടെ പോകുന്ന പുത്തലത്ത് താഴംതോട് ശുചീകരിച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലംകണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വി.പി. മിനി സ്വാഗതം പറഞ്ഞു. ----------- photo; പുത്തലത്ത് താഴംതോട് ശുചീകരണം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.