മാതൃദിനം; വസ്ത്രങ്ങൾ നല്കി

മുക്കം: തെരുവിൽ കഴിയുന്ന അമ്മമാർക്കും വയലിലും പറമ്പിലും ജോലിയെടുക്കുന്നവർക്കും മാതൃദിനത്തോടനുബന്ധിച്ച് കാരുണ്യ കൊണ്ടോട്ടി ഭാരവാഹികൾ പുതുവസ്ത്രം സമ്മാനിച്ചു. കൊണ്ടോട്ടി, കിഴിശ്ശേരി, അരീക്കോട്, മുക്കം, എൻ.ഐ.ടി, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലായി 75ഓളം പേർക്ക് വസ്ത്രങ്ങൾ കൈമാറി. 12 വർഷമായി ഇവർ മാതൃദിനത്തിൽ വസ്ത്രങ്ങൾ നൽകുന്നുണ്ട്. തെരുവിൽ കഴിയുന്നവർക്ക് ആശ്വാസകേന്ദ്രം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംഘടനയെന്ന് ഭാരവാഹികളായ മഹ്സൂം കൊണ്ടോട്ടിയും കെ.എസ്. അൻവറും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.