താമരശ്ശേരി: ചിത്രകാരനും സംസ്ഥാന അവാർഡ് ജേതാവുമായ പള്ളിപ്പുറം എൽ.പി സ്കൂളിന് സമീപം എഴുകളത്തിൽ താമസിക്കുന്ന ചിത്രകാരൻ അജയൻ കാരാടിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. ശനിയാഴ്ച രാത്രിയിലെ ശക്തമായ കാറ്റിലാണ് തെങ്ങ് മുറിഞ്ഞുവീണത്. അജയനെ കൂടാതെ ഭാര്യ നാടകനടിയായ ഷിജി കെ. ജയൻ, മകൾ മിലാന, കിടപ്പുരോഗിയായ ഭാര്യയുടെ മാതാവ് സരസമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവസമയം പുറത്തിറങ്ങിയതിനാൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.