പുതുപ്പാടിയിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ അടിവാരം, കൈതപ്പൊയിൽ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. സാനിറ്ററി സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കർശന നിർദേശം നൽകി. കുടിവെള്ള പരിശോധന റിപ്പോർട്ട് ഇല്ലാത്ത സ്ഥാപനങ്ങളിൽ പരിശോധിച്ച് റിപ്പോർട്ട് പ്രദർശിപ്പിക്കാനും ജീവനക്കാരുടെ ഹെൽത്ത് കാർഡ് സൂക്ഷിക്കാനും നിർദേശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ എച്ച്.ഐമാരായ വിജീഷ് കുമാർ, വി.എസ്. സേവ്യർ, കെ. സുമേഷ് എന്നിവർ പങ്കെടുത്തു. ഭക്ഷണ-പാനീയ വിൽപനശാലകളിൽ ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫിസർ ഡോ. സഫിന മുസ്തഫ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.