ഭക്ഷ്യവിഷബാധ തടയൽ; തിരുവമ്പാടിയിൽ പരിശോധന

തിരുവമ്പാടി: ഭക്ഷ്യവിഷബാധ തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പരിശോധന. തിരുവമ്പാടി ടൗൺ, ഇരുമ്പകം, അത്തിപ്പാറ, പെരുമാലിപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണ സാധനങ്ങൾ നിർമിച്ച് വിതരണംചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ജലഗുണനിലവാര പരിശോധന നടത്താതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകയിലമുക്ത ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ ശുചിത്വം പാലിക്കണമെന്നും ആറു മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും മെഡിക്കൽ ഓഫിസർ ഡോ. ഫസീന ഹസൻ അറിയിച്ചു. ഭക്ഷ്യപാനീയ സുരക്ഷാകാര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ജലീൽ, പി. രജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.