കേരള​ ഫെഡറേഷൻ ഓഫ്​ ദ ബ്ലൈൻഡ് ധർണ നാളെ

കോഴിക്കോട്​: കേരള​ ഫെഡറേഷൻ ഓഫ്​ ദ ബ്ലൈൻഡ്​ വിവിധ ആവശ്യങ്ങളുന്നയിച്ച്​ മേയ്​ 11ന്​ രാവിലെ 10ന്​ സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല ആസ്ഥാനങ്ങളിൽ കലക്ടറേറ്റിന്​ മുന്നിലും ധർണ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി ക്ഷേമ പെൻഷൻ 25 ശതമാനമെങ്കിലും വർധിപ്പിക്കുക, ബാഹുലേയൻ കമീഷന്‍ റിപ്പോർട്ടിൽ പറഞ്ഞപ്രകാരം ഒഴിവുകൾ നികത്തുകയും കാഴ്ചയില്ലാത്തവർക്ക്​ ലഭിക്കേണ്ട തൊഴിൽനിയമനം നടപ്പാക്കുകയും ചെയ്യുക, കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെ വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ധർണ. വാർത്തസമ്മേളനത്തിൽ കേരള​ ഫെഡറേഷൻ ഓഫ്​ ദ ബ്ലൈൻഡ്​ സംസ്​ഥാന പ്രസിഡന്‍റ്​ ഡോ. സി. ഹബീബ്​, ജനറൽ സെക്രട്ടറി സി.കെ. അബൂബക്കർ, എ.കെ. അബ്ബാസ്​, കെ.സി. രാധാകൃഷ്ണൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.