സാന്ത്വനസഹായങ്ങൾ ഉടൻ വിതരണം ചെയ്യണം -പ്രവാസി സംഘം

നാദാപുരം: കോവിഡ് കാലയളവിൽ കെട്ടിക്കിടക്കുന്ന നോർക്കയിലെ സാന്ത്വനസഹായ അപേക്ഷകൾ പരിശോധിച്ച് ഉടൻ വിതരണം ചെയ്യണമെന്ന് പ്രവാസിസംഘം നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സി.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. എൻ. ഗോവിന്ദൻ, സി.കെ. ബാലൻ, ആയിഷ പേരോട്, കെ.പി. അശോകൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി കെ.ടി.കെ. ഭാസ്കരൻ പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡന്റ് എം. സുരേന്ദ്ര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.പി. കുഞ്ഞികൃഷ്ണൻ, സി.പി.എം ഏരിയ ആക്ടിങ് സെക്രട്ടറി സി.എച്ച്. മോഹനൻ, ടി.വി. ഗോപാലൻ, മഞ്ഞകുളം നാരായണൻ, കെ. സജീവ് കുമാർ, എം. ജവഹർ, സലീം മണലാട്ട്, ടി.കെ. കണ്ണൻ എന്നിവർ സംസാരിച്ചു. ടി.പി. സുധാകരൻ സ്വാഗതവും എം.കെ. ഗോപാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഫൈസൽ എരോത്ത് (പ്രസി), പി. കൃഷ്ണൻ, വി.കെ. ശശീന്ദ്രൻ, സി.കെ. ബാലൻ, അയിഷ പേരോട് (വൈസ് പ്രസി), ടി.കെ. കണ്ണൻ (സെക്ര), ഇ. സുകുമാരൻ, കെ.പി. അശോകൻ, എം.സി. റസാഖ്, പി.വി. ബാബു (ജോ. സെക്ര), എൻ. ഗോവിന്ദൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.