സി.ബി.ഐയുടെ 10 പ്രതികളുടെ പങ്ക് ക്രൈം ബ്രാഞ്ചി‍െൻറ14 പ്രതികളെ തമ്മിൽ ബന്ധപ്പെടുത്തുന്നത്

സി.ബി.ഐയുടെ 10 പ്രതികളുടെ പങ്ക് ക്രൈം ബ്രാഞ്ചി‍ൻെറ14 പ്രതികളെ തമ്മിൽ ബന്ധപ്പെടുത്തുന്നത് കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ പ്രതിചേർത്ത പത്തുപേർ നിർവഹിച്ച കൃത്യം റിമാൻഡ്​ റിപ്പോർട്ടിൽ സുവ്യക്തം. 14 പ്രതികളെയും കൃത്യത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ്​ സി.ബി.െഎ അറസ്​റ്റ്​ ചെയ്​ത പത്തുപേരുടെ ചെയ്​തികൾ എന്ന്​ റിമാൻഡ്​ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒാരോ പ്രതിയുടെയും പങ്ക്​: 15ാം പ്രതി വിഷ്ണുസുര: ഒന്നാം പ്രതി പീതാംബരൻറ ഏറ്റവും അടുത്ത സൃഹൃത്താണ് കാഞ്ഞിരടുക്കം കല്യോട്ട് ഹൗസിൽ സുരേന്ദ്രൻ എന്ന വിഷ്ണുസുര. ജീപ്പ്​ ഡ്രൈവറാണ്. 2019 ജനുവരി അഞ്ചിനു പീതാംബരനുനേരെയുണ്ടായ അക്രമത്തിൽ വിഷ്ണുസുരക്കും പരിക്കേറ്റിരുന്നു. ശരത്​ലാലി‍ൻെറ വരവും പോക്കും നിരീക്ഷിക്കാൻ പീതാംബരൻ ചുമതലപ്പെടുത്തിയത് വിഷ്ണു സുരയെയാണ്. ശരത്​ലാലും കൃപേഷും കല്യോട്ടുനിന്ന് ബൈക്കിൽ പുറപ്പെട്ടത് ഫോൺ ചെയ്ത് അറിയിച്ചത് ഈ പ്രതിയാണ്. ഈ യാത്രയിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. 16ാംപ്രതി കൂവക്കാട്ട് പുത്തൻ പുരയിൽ റജി വർഗീസ്: കൊലക്ക്​ ഉപയോഗിച്ച ഇരുമ്പു പൈപ്പ് പീതാംബരനു കൈമാറി. 17ാം ശാസ്താമധു: അഞ്ചാം പ്രതി ഗിജിൻെറയും ഏഴാംപ്രതി അശ്വി‍ൻെറയും അമ്മാവനാണ് ശാസ്​ത മധു. ഗൂഢാലോചന നടത്തുന്നതിനും കൊലക്ക്​ സൗകര്യമൊരുക്കുന്നതിലും ശക്തമായ ഇടപെടൽ നടത്തി. 18. കാഞ്ഞിരടുക്കം വള്ള്യോട്ട് വീട്ടിൽ ഹരിപ്രസാദ്: സി.പി.എം സഹകരണ സംഘത്തിലെ ജീവനക്കാരൻ. ഗൂഢാലോചനയിലും കൊലയിലും പങ്ക്. കൃത്യത്തിനുശേഷം ഒളിവിൽ പോയി. സ്വന്തം വാഹനം കൊലക്ക്​ ഉപയോഗിച്ചു. 19ാം പ്രതി കരിങ്കലടുക്കം രാജേഷ് രാജു: ഗൂഢാലോചനയിലും കൃത്യത്തിലും പങ്ക്. 20ാം പ്രതി കെ.വി. കുഞ്ഞിരാമൻ മുൻഎം.എൽ.എ: രണ്ടാം പ്രതി സജി വർഗീസിനെ ലോക്കൽ പൊലീസ് പാക്കം വെളുത്തോളിയിൽവെച്ച് കസ്​റ്റഡിയിലെടുത്തപ്പോൾ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തി. 21ാം പ്രതി രാഘവൻ വെളുത്തോളി: പ്രതികളെ പൊലിസ് കസ്​റ്റഡിയിൽനിന്ന്​ രക്ഷപ്പെടുത്തി. 22ാം പ്രതി കെ.വി ഭാസ്കരൻ: പ്രതികളെ പൊലീസ് കസ്​റ്റഡിയിൽനിന്ന്​ രക്ഷപ്പെടുത്തി. 23ാം ഗോപകുമാർ എന്ന ഗോപൻ വെളുത്തോളി: കൃത്യം നിർവഹിച്ച് പാക്കം വെളുത്തോളിയിൽ എത്തിയ പ്രതികൾക്ക് മാറാനുള്ള വസ്ത്രവും അഭയവും നൽകി. കേസിലെ 13ാം പ്രതി എൻ. ബാലകൃഷ്ണൻ ഇയാളുടെ വീട്ടിൽ താമസിച്ചു. ഇയാളും 24ാം പ്രതി സന്ദീപും ഗോപകുമാറും ഒമ്പതാം പ്രതി മുരളിയുടെ ഇയോൺ കാറിൽ പ്രതിയെ സി.പി.എം ഉദുമ ഓഫിസിൽ എത്തിച്ചു. കാറോടിച്ചത് പ്രതി ആലക്കോട് മണി. 24ാം പ്രതി സന്ദീപ് വെളുത്തോളി: 23ാം പ്രതി ഗോപകുമാറും സന്ദീപും ആലക്കോട്​ മണി പ്രതിയെയും കൊണ്ട് സി.പി.എം ഓഫിസിലേക്ക് പോയ ഇയോൺ കാറിനെ ബൈക്കിൽ പിന്തുടർന്നു. പ്രതികളുടെ വസ്ത്രങ്ങൾ കത്തിച്ച് തെളിവു നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.