കോഴിക്കോട്: 'വേഗതയല്ലിത് വേദന മാത്രം' എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി സംസ്കാര സാഹിതിയുടെ കെ-റെയിൽ വിരുദ്ധ സമരയാത്രക്ക് ജില്ലയിലെ കെ-റെയിൽ പ്രക്ഷോഭ കേന്ദ്രങ്ങളായ കല്ലായി, കൊയിലാണ്ടിക്കടുത്ത കാട്ടിലപ്പീടിക, വടകര എന്നിവിടങ്ങളിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെയുള്ള പ്രക്ഷോഭ സമരയാത്ര സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കും. ഏഴിന് തിരുവനന്തപുരത്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. 12ന് ജില്ലയിലെത്തും. കല്ലായി (11.00), കാട്ടിലപ്പീടിക (4.00), വടകര (6.00) തുടങ്ങിയ പ്രക്ഷോഭ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. പ്രക്ഷോഭ കേന്ദ്രങ്ങളിൽ സാംസ്കാരിക ജനകീയ പ്രതിരോധം ഉയർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരയാത്രയിൽ നോവലിസ്റ്റ് യു.കെ. കുമാരൻ, ഹമീദ് ചേന്ദമംഗലൂർ, കൽപറ്റ നാരായണൻ, ഡോ. എം.കെ. മുനീർ തുടങ്ങിയവരും സാംസ്കാരിക നായകർ, എഴുത്തുകാർ, കവികൾ, ഗായകർ, സിനിമാരംഗത്തെ പ്രമുഖർ, ചിത്രകാരന്മാർ എന്നിവരും അണിനിരക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. 'കലികാലക്കല്ല്' നാടകവും യാത്രയിൽ അവതരിപ്പിക്കും. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.സി. അബു, സുനിൽ മടപ്പള്ളി, കെ. പ്രദീപൻ, അബ്ദുറഹ്മാൻ, ഇ.ആർ. ഉണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.