ബിരിയാണി ചലഞ്ച് 28ന്

മാവൂർ: സാന്ത്വനം പെയ്​ൻ പാലിയേറ്റിവ് കെയറിൻെറ ബിരിയാണി ചലഞ്ച് ഈമാസം 28ന് മാവൂരിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മഹാമാരി കാരണമുണ്ടായ കടബാധ്യത പരിഹരിക്കാനും തുടർപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനുമാണ് ചലഞ്ച്. 100 രൂപയാണ് ഒരു ബിരിയാണിപ്പൊതിക്ക്‌ സംഭാവനയായി സ്വീകരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ചെയർമാൻ പുലപാടി ഉമ്മർ, കൺവീനർ വിച്ചാവ, ട്രഷറർ കെ.വി. ശംസുദ്ദീൻ ഹാജി, എൻ. പി. അഹമ്മദ്, ഓനാക്കിൽ ആലി, കെ. ജാഫർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.