കോഴിക്കോട്: ജില്ലയില്‍ മഴ കുറഞ്ഞതിനെത്തുടര്‍ന്ന് 17 ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി ഒഴിവാക്കി. നിലവില്‍ 26 ക്യാമ്പുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്. കോഴിക്കോട് താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ ഒഴിവാക്കിയത്. ഇവിടത്തെ ക്യാമ്പുകളുടെ എണ്ണം 13ല്‍നിന്ന് നാലായി. നിലവില്‍ ഒമ്പതു കുടുംബങ്ങളില്‍ നിന്നായി 28 പേരാണ് ഇവിടെ കഴിയുന്നത്.
10 ക്യാമ്പുകളുണ്ടായിരുന്ന കൊയിലാണ്ടിയില്‍ മൂന്ന് ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 195 പേരുണ്ട്. വടകര താലൂക്കില്‍ രണ്ട് ക്യാമ്പുകൾ ഒഴിവാക്കി. നിലവില്‍ 268 കുടുംബങ്ങളില്‍ നിന്നുള്ള 778 പേര് എട്ട് ക്യാമ്പുകളിലുണ്ട്. ഇവരില്‍ 562 പേരും വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേ
ശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിന് ആരംഭിച്ച മൂന്ന് ക്യാമ്പുകളിലുള്ളവരാണ്. അതേസമയം, താമരശ്ശേരി താലൂക്കില്‍ ഒരു ക്യാമ്പ് കൂടി ആരംഭിച്ചു. കിഴക്കോത്ത് പാലോറമലയില്‍ മണ്ണിടിച്ചില്‍ സാധ്യത പരിഗണിച്ച് അടിവാരത്തില്‍ താമസിക്കുന്ന 13 കുടുംബങ്ങളില്‍ നിന്നുള്ള 25 പേരെ സമീപത്തെ പന്നൂര് ഗവ. ഹൈസ്കൂളിലേക്ക് മാറ്റിയതോടെയാണിത്. നിലവില്‍ 11 ക്യാമ്പുകളിലായി 242 കുടുംബങ്ങളില്‍ നിന്നുള്ള 641 പേരാണുള്ളത്.
അതിനിടെ, കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ രണ്ടു ഷട്ടറുകളും അടച്ചു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് നിരപ്പില്‍ തന്നെ തുടരുന്നതിനാല്‍ നീരൊഴുക്ക് കൂടുന്നപക്ഷം വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നും തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. പൂനൂര് പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍ പുഴ, ഇരുവഴിഞ്ഞിപ്പുഴ, ചെറുപുഴ എന്നിവയിലെല്ലാം ജലനിരപ്പ് കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു.
എകരൂല്‍-കക്കയം ഡാം റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം വരെയുള്ള ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.