ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന് 76.5 വർഷം തടവും പിഴയും

നാ​ദാ​പു​രം: ഒ​പ്പം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ന് 76.5 വ​ർ​ഷം ത​ട​വും 1,53,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

പ​ന്ത്ര​ണ്ടു​കാ​രി ചോ​മ്പാ​ല പൊ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഴി​യൂ​ർ സ്വ​ദേ​ശിയെ നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ. ​നൗ​ഷാ​ദ് ശി​ക്ഷ വി​ധി​ച്ച​ത്. അ​മ്മ​യെ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന​തി​നി​ടെ പ്ര​തി ബാ​ലി​ക​യെ ബ​ലാ​ത്സം​ഗ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്. വി​വ​ര​മ​റി​ഞ്ഞ മാ​താ​വും പ്ര​തി​യും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലാ​വു​ക​യും പ്ര​തി വീ​ടു​വി​ട്ട് പോ​വു​ക​യു​മാ​യി​രു​ന്നു.

ചോ​മ്പാ​ൽ എ​സ്.​ഐ ബി.​കെ. ഷി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - 76.5 years imprisonment and fine for the stepfather who molested the girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.