കൂരാച്ചുണ്ട്: മുഖംമൂടി ധരിച്ച് വീട്ടിൽ കയറി യുവതിയെ ആക്രമിച്ച് പരിക്കേൽപിച്ചു. എരപ്പാംതോട് കോലാക്കൽ നിഖിലിന്റെ ഭാര്യ മരിയയാണ് ആക്രമണത്തിന് ഇരയായത്.
ശനിയാഴ്ച പുലർച്ച 5.30ഒാടെയാണ് സംഭവം. അടുക്കളയിൽ പ്രഭാതഭക്ഷണം തയാറാക്കുന്നതിനിടെയാണ് മരിയ മുഖംമൂടിധാരിയെ കണ്ടത്.
രക്ഷപ്പെടാൻ മുകളിലത്തെ നിലയിലേക്ക് ഓടിയ മരിയയെ ആക്രമി വലിച്ച് താഴെയിട്ട് കത്തി കാട്ടി ഭീഷണിപ്പെടുത്തി.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കത്തികൊണ്ട് ശരീരത്തിൽ മുറിവുണ്ടായി. ബഹളംകേട്ട് വീട്ടിലുള്ള മറ്റുള്ളവർ എത്തിയപ്പോഴേക്കും ആക്രമി രക്ഷപ്പെട്ടു.
മരിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കൂരാച്ചുണ്ട് പൊലീസും ബാലുശ്ശേരി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.