ആയഞ്ചേരി: ടൗണിൽ നമ്പ്യാർപീടിക മുതൽ ബസ് സ്റ്റാൻഡ് വരെ റോഡ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാതെ യാത്രാദുരിതം പേറി ജനങ്ങൾ. നേരത്തെ പ്രവൃത്തി എറ്റെടുത്ത കരാറുകാരുടെ ഗാരന്റി കാലാവധി നിലനിൽക്കുന്ന റോഡ് കുണ്ടും കുഴിയുമായി തകർന്ന അവസ്ഥയിലാണ്.
കാവിൽ തീക്കുനി-കുറ്റ്യാടി റോഡിന്റെ ഭാഗമായ ഈ ഭാഗത്ത് ഇടക്കിടെ ക്വാറി വേസ്റ്റ് കൊണ്ട് കുഴി മൂടാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ കുഴികൾ രൂപപ്പെടും. ദിനേന ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ആയഞ്ചേരി ടൗണിലെ പ്രധാന ഭാഗത്തായതുകൊണ്ട് ഇവിടെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
വേനൽക്കാലത്ത് പൊടിശല്യവും മഴ ചാറിയാൽ ചളിക്കുഴിയുമായി മാറുകയാണ്. ബൈക്ക് യാത്രക്കാരും കാൽനടയാത്രക്കാരും നിരന്തരമായി അപകടത്തിൽപെടാറുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡ് എത്രയും വേഗം റീ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.