കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽപെട്ട കാറ്റാടി ഭാഗത്തെ അടിക്കാടിന് തീപിടിച്ചത് അഗ്നിരക്ഷാ സേനാംഗം അണക്കാൻ ശ്രമിക്കുന്നു
ബാലുശ്ശേരി: കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽപെട്ട കാറ്റാടി ഭാഗത്ത് തീപിടിച്ച് അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു. എയിംസിനായി കണ്ടെത്തിയ സ്ഥലത്തെ അടിക്കാടിന് ഇന്നലെ വൈകീട്ട് നാലോടെയാണ് തീപിടിച്ചത്.
നരിക്കുനി ഫയർസ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജ്, സീനിയർ ഫയർ ഓഫിസർ എൻ.കെ. ലതീഷ്, ഫയർ ഓഫിസർമാരായ ടി.കെ. മുഹമ്മദ് ആസിഫ്, കെ.പി. സത്യൻ, എസ്.കെ. സുധീഷ്, ടി. നിഖിൽ, ഐ.എം. രഞ്ജിത്ത്, കെ. സുജിത്ത് എന്നിവർ ചേർന്ന് രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.